തൊടുപുഴ : ന്യൂമാൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സ്‌പേയ്‌സ് പ്ലെയിസ് ആന്റ് ടെക്‌സ്ടൂവാലിറ്റി റിഡിംഗ് സ്‌പേഷ്യൽ കോഡ്‌സ് എന്ന വിഷയത്തിൽ സെമിനാർ നടത്തും. ഇന്ന് രാവിലെ കേരള യൂണിവോഴ്‌സിറ്റി സെന്റർ ഫോർ കനേഡിയൻ സ്റ്റഡിസ് ഡയറക്ടർ ഡോ. ബി ഹരിഹരൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ ഫാ. ഡോ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ അദ്ധ്യക്ഷത വഹിക്കും രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള അദ്ധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുക്കും.