ചെറുതോണി: ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാൾ ഇന്നുമുതൽ 9 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ട് അറിയിച്ചു. 6ന് വൈകുന്നേരം 4.30 ന് വി.കുർബ്ബാന ഫാ. ഫ്രാൻസീസ് ഇടവകണ്ടം, തുടർന്ന് ഇടവകയിലെ മുതിർന്ന പൗരന്മാരെ ആദരിക്കൽ, കപ്പിൾ ഡാൻസ്, സ്‌നേഹവിരുന്ന്, കലാസന്ധ്യ. 7ന് വൈകിട്ട് 4.30ന് ആരാധന, ആഘോഷമായ വി.കുർബ്ബാന 8.ന് ഉച്ചകഴിഞ്ഞ് 3.45 ന് കൊടിയേറ്റ്, ലദീഞ്ഞ്, 4ന് ആഘോഷമായ വി.കുർബ്ബാന ഫാ. ബിജോയി കിഴക്കേത്തോട്ടം, 6.30ന് പ്രദക്ഷിണം തൊട്ടിക്കടയിലേക്ക്, തിരുനാൾ സന്ദേശം ഫാ. സിബിൾ ഇരുപൂളുംകാട്ടിൽ, വാദ്യമേളങ്ങൾ. 9 ന് രാവിലെ 7 ന് ലദീഞ്ഞ്, 7.15 ന് വി, കുർബ്ബാന, 10.15 ന് ആഘോഷമായ വി.കുർബ്ബാന ഫാ.സജി അരിമറ്റത്തിൽ. സന്ദേശം ഫാ. സിജു പോൾ പാലത്താനത്ത്, തുടർന്ന് പ്രദക്ഷിണം, വൈകിട്ട് 7ന് സിനിമ ടിവി താരം മധു പുന്നപ്ര അവതരിപ്പിക്കുന്ന കോമഡി ഷോ.