തൊടുപുഴ: ഉംറ ജില്ല സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് നഗരസഭ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ഉംറ സമ്മേളനത്തിന്റെ പ്രചരണം ജില്ലയിലെ എല്ലാ മഹല്ലുകളിലും നടത്തും. മുസ്ലിം ജമാഅത്ത് സൗത്ത് സോൺ കോർഡിനേറ്റർ ബഷീർ മാസ്റ്റർ അരിമ്പ്ര, മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ കരീം സഖാഫി, പ്രസിഡന്റ് സയ്യിദ് ജൗഫർ കോയ തങ്ങൾ, കെ എച്ച് എം യൂസഫ് മൗലവി ഹജ്ജ് കോർഡിനേറ്റർ അബ്ദുൽ സലാം സഖാഫി എന്നിവർ ഉദ്‌ഘാടന യോഗത്തിൽ സംസാരിച്ചു