വണ്ണപ്പുറം: തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിലെ വിശേഷാൽ പൊതുയോഗവും ഉത്സവാഘോഷ കമ്മറ്റി രൂപീകരണവും ഞായറാഴ്ച്ച നടക്കും. രാവിലെ 10.30 ന് വണ്ണപ്പുറം സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ക്ഷേത്രം മേൽശാന്തി മുകേഷ് ഭട്ടതിരിപ്പാട് പങ്കെടുക്കുമെന്ന് പ്രസിഡന്റ് പി. എസ്. സിദ്ധാർത്ഥൻ അറിയിച്ചു.