കട്ടപ്പന: നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് മേസ്തിരി മരിച്ചു. സ്വർണവിലാസം പുത്തൻപുരയ്ക്കൽ ജയചന്ദ്രനാണ് (മണി- 52) മരിച്ചത്. ഇന്നലെ രാവിലെ 10.30ന് വെള്ളയാംകുടി കാണക്കാലിപ്പടിയിലായിരുന്നു അപകടം. രണ്ടാം നിലയിലേക്കുള്ള ഇഷ്ടിക കെട്ടുന്നതിനിടെ തട്ടിനു മുകളിൽ നിന്ന് വഴുതി താഴേയ്ക്കു വീഴുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മിനിയാണ് ഭാര്യ. മക്കൾ: അഞ്ജു, അനു, അജിത്ത്.