കരിമണ്ണൂർ: സി.എ.എയെക്കുറിച്ച് ഇടത്- വലത് മുന്നണികൾ തെറ്റിദ്ധാരണ പടർത്തി സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ആർ. രഘുരാജ് പറഞ്ഞു. ജനജാഗരണ സമിതി കരിമണ്ണൂരിൽ നടത്തിയ ജനജാഗരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനജാഗരണ സമിതി കരിമണ്ണൂർ പഞ്ചായത്ത് രക്ഷാധികാരി വിജയൻ താഴാനി അദ്ധ്യക്ഷനായി. ബി.ജെ.പി തൃശ്ശൂർ ജില്ലാ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. സിജു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, എൻ.കെ. അബു, എ.പി. സഞ്ജു, തട്ടക്കുഴ രവി, സി.പി. പൗലോസ്, അമൽ ശങ്കരൻ എന്നിവർ സംസാരിച്ചു. ജാഗരണ സദസിന് മുന്നോടിയായി കരിമണ്ണൂർ ഹൈസ്‌കൂൾ കവലയിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന സ്വാഭിമാന് റാലിയും നടന്നു.