തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് വാഗമൺ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളിൽ കർഷകർക്ക് പരിശീലനം നൽകുന്നു. മുയൽ വളർത്തൽ, താറാവ് കൃഷി, പോത്തുകുട്ടി പരിപാലനം, കാട വളർത്തൽ എന്നിവയിൽ ഫെബ്രുവരി 11, 12, 13, 14 തീയതികളിൽ പരിശീലനം നൽകും. കറവപ്പശു പരിപാലനം 18, 19 തിയതികളിലും , മുട്ടക്കോഴി വളർത്തലിൽ 25, 26 തിയതികളിലും , ഇറച്ചിക്കോഴി വളർത്തലിൽ 27, 28 തിയതികളിലും പരിശീലനം നൽകും.