ഇടുക്കി: പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് ഒരുവർഷത്തെ കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കാൻ അവസരം. പ്ലസ്‌വൺ പരീക്ഷയിലും പ്ലസ് ടു വരെയുള്ള പരീക്ഷകളിലും വിജയം കൈവരിച്ചവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് രക്ഷിതാവിന്റെ സമ്മതപത്രം പ്ലസ് വൺ പരീക്ഷയുടെ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം 15നകം അടിമാലി ടി.ഡി.ഒ ബന്ധപ്പെട്ട ടി.ഇ.ഒയിലോ അപേക്ഷ സമർപ്പിക്കണം. വിവിരങ്ങൾക്ക് ഫോൺ 04864 224399.