അടിമാലി :ഐ.സി.ഡി.എസ് പ്രോജക്ടിലെ അടിമാലി ഗ്രാമപഞ്ചായത്തിലെ ഒഴിവുള്ള അങ്കണവാടികളിൽ
അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത വർക്കറിന് പത്താംതരം/ തത്തുല്യം, ഹെൽപ്പറിന് പത്താം ക്ലാസ് പാസാകാൻ പാടില്ല. അടിമാലി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷഫോറം പ്രവൃത്തിദിവസങ്ങളിൽ അടിമാലി ഐ.സി.ഡി.എസ് ഓഫീസിലും അടിമാലി അക്ഷയകേന്ദ്രത്തിലും ലഭിക്കും. പ്രായപരിധി 2020 ജനുവരി ഒന്നിൽ 18 നും 46നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 26.