കൗമുദി ഇംപാക്റ്റ്

കട്ടപ്പന: ഇരട്ടയാർ അണക്കെട്ടിൽ മണൽഖനനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ എച്ച്. ദിനേശൻ. 'കേരള കൗമുദി' വാർത്തയെത്തുടർന്നാണ് കളക്ടറുടെ ഇടപെടൽ. സംഭവത്തിൽ

നടപടിയെടുക്കാൻ ഉടുമ്പൻചോല തഹസിൽദാർക്ക് നിർദേശം നൽകി. ഇരട്ടയാർ അണക്കെട്ടിലൂടെ ഒഴുകുന്ന തോട്ടിൽനിന്നു മണലൂറ്റുന്നതിനാൽ ഡാമിനു കുറുകെയുള്ള രണ്ടുപാലങ്ങൾ അപകടാവസ്ഥയിലാണ് കാലപ്പഴക്കം ചെന്ന പാലങ്ങളുടെ തൂണുകൾ സ്ഥിതി ചെയ്യുന്നത് മണലൂറ്റ് നടക്കുന്ന തോട്ടിലാണ്. ദിനംപ്രതി ലോഡ് കണക്കിനു മണലാണ് ഇവിടെ നിന്നു കടത്തുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി കളക്ടർക്ക് സമർപ്പിച്ചിരുന്നു.