ഇടുക്കി : എനർജി മാനേജെ്‌മെന്റ് കേരളയും സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡവലപ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുരിക്കാശ്ശേരി രാജമുടി നവജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് ഊർജ്ജസംരക്ഷണ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എഡിഎം ആന്റണി സ്‌കറിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ഗാർഹിക വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗങ്ങളുടെ നിയന്ത്രണത്തിലൂടെ എങ്ങനെ വൈദ്യുതി ലാഭിക്കാമെന്ന് കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷൻ ഓവർസീയർ കെ.സി.പ്രേംലാൽ വിശദീകരിച്ചു .