ഇടുക്കി: തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം അടിസ്ഥാനത്തിൽ പദ്ധതികൾ കണ്ടെത്തുന്നതിനായി നാളെ മുതൽ സർവ്വേ നടത്തുമെന്ന് ജോയിന്റ് പ്രാഗ്രാം കോഓർഡിനേറ്റർ അറിയിച്ചു. ഇരട്ടയാർ(കട്ടപ്പന ബ്ലോക്ക്), കൊക്കയാർ(അഴുത ബ്ലോക്ക്), വണ്ണപ്പുറം, വെള്ളിയാമറ്റം (ഇളംദേശം ബ്ലോക്ക്), കഞ്ഞിക്കുഴി (ഇടുക്കി ബ്ലോക്ക്), പള്ളിവാസൽ(അടിമാലി ബ്ലോക്ക്),മാങ്കുളം (ദേവികുളം ബ്ലോക്ക്), രാജകുമാരി (നെടുങ്കണ്ടം ബ്ലോക്ക്) എന്നീ പഞ്ചായത്തുകളിലാണ് സർവ്വെ.