മൂലമറ്റം: ഗൃഹനാഥനെ തലയ്ക്കടിച്ച് കൊലചെയ്ത് ചതുപ്പിൽ തള്ളിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതി അനിലിനെ പൊലീസ് കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ജില്ല പൊലീസ് മേധാവി പി.കെ.മധുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് താമസിക്കുന്ന അറക്കപടിക്കൽ ശശിധരനെയാണ് (42) കൊലപ്പെടുത്തി വീടിന് സമീപമുള്ള ചതുപ്പിൽ തള്ളിയത്. സംഭവത്തിൽ അനിൽ, അനിലിന്റെ ഭാര്യ സൗമ്യ എന്നിവരെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ തെളിവെടുപ്പു നടത്തിയതിൽ പ്രതി ശശിധരനെ വാക്കത്തിക്ക് വെട്ടിയതായി പൊലീസിനോട് സമ്മതിച്ചു. കഴുത്തിൽ രണ്ടുവെട്ടും ശരീരഭാഗങ്ങളിൽ ഇടങ്ങളിലുമാണ് വെട്ടിയത്. അനിൽ വെട്ടാൻ ഉപയോഗിച്ച വാക്കത്തി കണ്ടെത്തി. തടി കഷണം കൊണ്ട് തലയ്ക്കടിച്ച ശേഷം വാക്കത്തിക്ക് വെട്ടുകയായിരുന്നെന്ന് പ്രതി പൊലീസിനു മൊഴി നൽകി. പ്രതിയെ ഇന്ന് കോ ടതിയിൽ ഹാജരാക്കും.