മൂലമറ്റം: ജില്ലയിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നൽകുന്ന വയറിങ് ലൈസൻസ് ലഭിക്കുന്നതിനായി പരീക്ഷ പാസായവരുടെ പരിശീലനം നടത്തി. ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി.വിനോദ് അധ്യക്ഷനായ യോഗം അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടോമി വാളികുളം, കെഎസ്ഇബി ജനറേഷൻ ഡെപ്യുട്ടി ചീഫ് എൻജിനീയർ സി.പി.ജോർജ് എന്നിവർ പ്രസംഗിച്ചു. ജി.വിനോദ്, എസ്.ശ്രീജ, ജിജോ യോയോക്കി എന്നിവർ പരിശീലനം നൽകി.