നെടുങ്കണ്ടം: എക്‌സൈസ് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വ്യാജമദ്യവും വാറ്റുപകരണങ്ങളും പിടികൂടി. എഴുകുംവയൽ പുന്നക്കവല കൈപ്പൻപ്ലാക്കൽ റോയി തോമസിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇയാൾ ഒളിവിലാണ്. കൃഷിയിടത്തിൽ താമസിച്ചിരുന്ന ഷെഡ്ഡിൽ നിന്നാണ് വ്യാജമദ്യം കണ്ടെത്തിയത്. കൂടാതെ വാറ്റാൻ ഉപയോഗിച്ചിരുന്ന പാചകവാതക സിലിണ്ടർ, പാത്രങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തു. ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ജി ടോമിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥരായ കെ.ആർ. ബാലൻ, കെ.എൻ. രാജൻ, സന്തോഷ് തോമസ്, എം. നൗഷാദ്, ലിജോ ജോസഫ്, രതീഷ് കുമാർ, ഷിബു എന്നിവരാണ് പരിശോധന നടത്തിയത്.