ചെറുതോണി മുരിക്കാശേരി പാവനാത്മ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു . ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പന്ത്രണ്ട് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത് .ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി . ബുധനാഴ്ച രാത്രിയിൽ കഴിച്ച ഭക്ഷണത്തിൽ നിന്നുമാണ് വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റത് .എഴുപത്തിയഞ്ച് വിദ്യാർത്ഥിനികളായിരുന്നു ഇന്നലെ ഹോസ്റ്റലിൽ ഉണ്ടായിരുന്നത് .ഛർദിയും വയറുവേദനയെയും തുടർന്ന് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . നാലുപേർ ഒബ്സർവഷനിലാണ് .ഹോസ്റ്റലിൽ ഉണ്ടാക്കിയ സാമ്പാറിൽ നിന്നും ആണ് ഭക്ഷ്യവിഷബാധയേറ്റതു എന്നതാണ് സൂചന . വാത്തികുടി സാമൂഹ്യാരോഗ്യകേന്ദ്രം ഹെൽത് ഇൻസ്‌പെക്ടർ പി.ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റലിൽ പരിശോധന നടത്തി