ചെറുതോണി: ജില്ലയിൽ കൊറോണ വൈറസ് ബാധിച്ച് മൂന്നുപേർ നിരീക്ഷണത്തിൽ. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ നെഗറ്റീവാണെന്ന് കണ്ടെത്തി. അവരുടെ വീടുകളിൽത്തന്നെ നിരീക്ഷണത്തിലാണ്. ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് മൂവരും. ജില്ലയിൽ ആർക്കെങ്കിലും കൊറോണവൈറസ് ബാധിച്ചാൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും ഐസൊലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ട അവസ്ഥയില്ലന്ന് മെഡിക്കൽ സൂപ്രണ്ടറിയിച്ചു.