ഇടുക്കി: ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രതിനിധി സമ്മേളനം, നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബൈസൻ വാലി കെ.കെ.എം ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് ടി.ആർ. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംഘടന ദേശീയ ജോയിന്റ് സെക്രട്ടറി സായി റെഡ്ഡി ഉദ്ഘാടനം ചെയ്യും.
കിസാൻ സംഘ് സംസ്ഥാന സംഘടന സെക്രട്ടറി കെ.എച്ച്. രമേശ്, രാഷ്ട്രീയ സ്വയംസേവക സംഘിന്റെ വിവിധ ജില്ലാ സംഘ ചാലകരായ എസ്.റ്റി.ബി. മോഹൻദാസ്, ഇ.എം. മോഹൻ ഇടപ്പാട്ട്, ഭാരതീയ കിസാൻ സംഘ് സംസ്ഥാന സെക്രട്ടറി, വി.പി. രാജേന്ദ്രൻ, കെ.എൻ. രവീന്ദ്രൻ , ജില്ലാ സെക്രട്ടറി, പി.ജി. രാജൻ, കൺവീനർ വി.ആർ. സജി എന്നിവർ സംസാരിക്കും. ജില്ലയിലെ വിവിധയിനം കർഷകരെ പ്രതിനിധീകരിച്ച് മുന്നൂറോളം കർഷകർ സമ്മേളനത്തിൽ പങ്കെടുക്കും.