മറയൂർ: കാന്തല്ലൂർ റേഞ്ചിലെ കാരയൂർ ചന്ദന റിസര്വ്വിൽ കരിമ്പാറയിൽ നിന്നും ചന്ദന മരത്തിന്റെ വലിയശിഖരം മുറിച്ച് കടത്തി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മൂന്ന് ശിഖരങ്ങളോടുകൂടിയ വലിയ മരത്തിൽ നിന്നും ഒരു ശിഖരമാണ് മുറിച്ച് കടത്തിയിരിക്കുന്നത്. മരത്തിന്റെ ശിഖരം മുറിച്ചുകടത്തിയത് പുലർച്ചെ കണ്ടെത്തിയ വാച്ചർ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മറയൂർ ഡോഗ് സ്വകാഡും പരിശോധന നടത്തിയിരുന്നു.ഏകദേശം ഒരു ലക്ഷം വിലവരുന്ന വരുന്ന ചന്ദന മരത്തിന്റെ ശിഖരമാണ് നഷ്ടപ്പെട്ടിരുക്കുന്നത്. അന്വേഷണം ഊർജ്ജിത പെടുത്തിയിട്ടുള്ളതായി വനപാലകർ പറഞ്ഞു.