തൊടുപുഴ: റീച്ച് വേൾഡ് വൈഡും മോട്ടർ വാഹന വകുപ്പും തൊടുപുഴ പൊലീസും സംയുക്തമായി സംഘടിപ്പിച്ച ' അപകടരഹിത കേരളം, അനശ്വരകേരളം ' എന്ന റോഡ് സുരക്ഷ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. പരിപാടിയോടനുബന്ധിച്ച് ബൈക്കു റാലിയും ബോധവത്കരണക്ലാസും നടന്നു. നഗരസഭ ചെയർപേഴ്‌സൺ ജെസി ആന്റണി ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്നു നടന്ന സമാപന സമ്മേളനം സബ് ജഡ്ജ് ദിനേശ് എം.പിള്ള ഉദ്ഘാടനം ചെയ്തു. റീച്ച് വേൾഡ് വൈഡ് ജില്ലാ കോഓർഡിനേറ്റർ സുബാഷ് ബി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്.ഐ ടി.എം ഇസ്മയിൽ ബോധവത്കരണ ക്ലാസ് നയിച്ചു. ജോയിന്റ് ആർ.ടി.എ എം.ശങ്കരൻ പോറ്റി റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളിൽ, റീച്ച് വേൾഡ് വൈഡ് പ്രൊജക്ട് ഓഫീസർ ആഗ്രഹ് മുരളി, തൊടുപുഴ കോഓർഡിനേറ്റർ ജെനീഷ് വി.ജെ, ബിനു പുന്നൂസ്, ജസ്റ്റിൻ ജോസഫ്, മനോജ്‌മോൻ, എ.വി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. മൂലമറ്റം സെന്റ്. ജോസഫ്‌സ് അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും നടന്നു.