water

മറയൂർ: ജലസംഭരണികളിൽ വെള്ളം കവിഞ്ഞൊഴുകുമ്പോൾ മറയൂരിൽ കുടിവെള്ളം കിട്ടാതെ ജനം ദുരിതത്തിൽ കുടിവെള്ള സ്രോതസ്സുകളായ പാമ്പാർ, കന്നിയാർ പുഴകളിൽ ആവശ്യത്തിന് നീരൊഴുക്കുമുണ്ട്. ഇവിടെ നിന്നും സംഭരിക്കുന്ന കുടിവെള്ളം മറയൂർ ഗ്രാമത്തിന് മുകളിലുള്ള ശുദ്ധീകരണ ടാങ്കുകളിലാണ് സംഭരിച്ച് വിതരണം നടത്തി വരുന്നത്. എന്നാൽ പല മേഖലകളിലേക്കും പൈപ്പുകൾ അടഞ്ഞിരിക്കുന്നതിനാൽ ടാങ്കിൽ എത്തുന്ന വെള്ളം കവിഞ്ഞൊഴുകുകയാണ്. ജലനിധി പദ്ധതി നടപ്പിലാക്കിയതിനാൽ വിതരണത്തിന്റെ ചുമതല ഗുണഭോക്ത ഗ്രൂപ്പുകൾക്കാണ് ചുമതല . എന്നാൽ പല ഭാഗത്തും പൈപ്പിനുള്ളിൽ കല്ലുകൾ കടത്തി വെള്ള വിതരണം തടസ്സപ്പെടുത്തി വരുന്നതായി പഞ്ചായത്തംഗങ്ങൾ തന്നെ പറയുന്നു. പല ഭാഗത്തും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നുമുണ്ട്. 8. 75 കോടി രൂപ ചിലവഴിച്ച് ജലനിധി പദ്ധതി നടപ്പിലാക്കിയെങ്കിലും അതിന്റെ പ്രയോജനം നാട്ടുകാർക്ക് കിട്ടുന്നില്ല. കൊടുംവേനലിൽ കുടിവെള്ളക്ഷാമത്തിൽ അലയുകതന്നെ അവർക്ക് ഇപ്പോഴും വിധി.