gogam
വെങ്ങല്ലൂർ ഗവ. യു.പി സ്കൂളിൽ നടന്ന അന്താരാഷ്ട്ര കാൻസർ ദിനാചരണം

തൊടുപുഴ: അന്താരാഷ്ട്ര കാൻസർ ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ തൊടുപുഴ ഗോൾഡൻ ചാപ്റ്റർ കാൻസർ ദിനാചരണംവെങ്ങല്ലൂർ ഗവ. യു.പി സ്കൂളിൽ ആചരിച്ചു. ജെ.സി.ഐ തൊടുപുഴ ഗോൾഡൻ പ്രസിഡന്റ് അനൂപ് അരവിന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ ഹെഡ്മാസ്റ്റർ ടോമി ഉദ്ഘാടനം ചെയ്തു. ഡോ. മീരാ അനിൽ കാൻസർ ബോധവൽക്കരണ ക്ളാസ് നയിച്ചു.സെക്രട്ടറി അനിൽ കോയിക്കൽ,​ പഴയ പ്രസിഡന്റ് ആനന്ദ് നായർ എന്നിവർ പങ്കെടുത്തു,​ജേസിറെറ്റ് ചെയർപേഴ്സൺ നീനു അനൂപ് കുമാർ നന്ദി പറഞ്ഞു.