തൊടുപുഴ: മുട്ട കയറ്റിപോകുകയായിരുന്നു പെട്ടിഓട്ടോ മറിഞ്ഞ് ആറായിരത്തോളം മുട്ട റോഡിൽ വീണു പൊട്ടി. ഓട്ടോയുടെ എൻജിൻ തകരാറിലായതോടെ വാഹനം പിക്ക്അപ്പ് വാൻ ഉപയോഗിച്ച് കെട്ടി വലിച്ചു പോകുന്നതിനിടയിൽ വളവിൽ വച്ച് കയർ പൊട്ടിയതോടെ ഓട്ടോ റോഡിൽ മറിയുകയായിരുന്നു. ഇഞ്ചിയാനി കുന്നുമ്മേൽ ബിജു വിൽപ്പനയ്ക്കായി കൊണ്ടു പോകുകയായിരുന്ന മുട്ടകളാണ് പൊട്ടിയത്. ഇന്നലെ രാത്രി ഏഴരയോടെ ഗാന്ധി സ്‌ക്വയറിൽ ആയിരുന്നു അപകടം. തൊടുപുഴ ഫയർഫോഴ്സ് അസി. സ്‌റ്റേഷൻ ഓഫീസർ പി.വി. രാജന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പൊട്ടിയ മുട്ടകൾ റോഡിൽ നിന്നും നീക്കി. പിന്നീട് റോഡ് കഴുകി വൃത്തിയാക്കി. സംഭവത്തെതുടർന്ന് ഏതാനും സമയം വാഹനഗതാഗതം തടസപ്പെട്ടു.