തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 10ന് നടക്കും. രാവിലെ 11ന് ഇടവെട്ടി പഞ്ചായത്ത് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. യു.ഡി.എഫ് ധാരണപ്രകാരം കോൺഗ്രസിലെ ലത്തീഫ് മുഹമ്മദ് രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. കേരള കോൺഗ്രസിലെ സിബി പുത്തൻപുരയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.