ചെറുതോണി: ജനജാഗരണ സമിതിയുടെനേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചെറുതോണിയിൽ ജനജാഗരണ സദസ്സും സ്വാഭിമാന റാലിയും നടത്തും. ആർ എസ് എസ് ഇടുക്കി വിഭാഗ് കാര്യവാഹ് പി ആർ ഹരിദാസ് അദ്ധ്യക്ഷത വഹിക്കുന്ന ജനജാഗരണ സദസ്സ് ചലച്ചിത്ര സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്യും. ജനജാഗരണ സമിതി ജില്ലാകോഓർഡിനേറ്റർ എം ടി ഷിബു, ബി എം എസ് ജില്ലാ സെക്രട്ടറി സിബി വർഗീസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എസ് അജി, സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമിദേവചൈതന്യ തുടങ്ങിയവർ സംസാരിക്കും. . പത്രസമ്മേളനത്തിൽ ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ആർ എസ് എസ് താലൂക്ക് കാര്യവാഹ് എസ് പ്രേംകുമാർ, സുരേഷ് എസ് മീനത്തേരിൽ, രഞ്ജിനി രാംദാസ്, ഉദയകുമാർ മറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.