തൊടുപുഴ: പെൻഷൻ പരിഷ്‌കരണം, ഇടക്കാലാശ്വാസം, കുടിശിക ക്ഷാമബത്ത, മെഡിക്കൽ ഇൻഷുറൻസ് പദ്ധതി എന്നിങ്ങനെ പെൻഷൻ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് ഒരു പരാമർശവുമില്ലാത്ത കേരളാ ബഡ്ജറ്റ് നിരാശാ ജനകമാണെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 10ന് പ്രതിഷേധദിനമായി ആചരിക്കുന്നതിനും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.എസ്. സെബാസ്റ്റ്യൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.