തൊടുപുഴ: , 250ലധികം വലിയ ഉരുൾപൊട്ടലുകളുമുണ്ടായ ജില്ലയിൽ തകർക്കപ്പെട്ട കൃഷിഭൂമിക്കു പകരം കൃഷിസ്ഥലങ്ങൾ കണ്ടെത്താനോ, കൃഷിയിറക്കി പഴയ നിലയിൽ വരുമാനം തിരിച്ചു കൊണ്ടുവരാനോ കഴിഞ്ഞിട്ടില്ല. പ്രളയത്തിൽ അവശേഷിക്കുന്ന കൃഷിഭൂമിയിൽ ഉള്ള ഉൽപ്പന്നങ്ങൾ വിലതകർച്ചയേയും, ഉൽപ്പാദന കുറവിനേയും നേരിടുന്നു.സമ്പൂർണ്ണമായി തകർക്കപ്പെട്ട കാർഷിക മേഖലക്കായി കടാശ്വാസ പദ്ധതിയടക്കം അനിവാര്യമാണ്. ജപ്തി നടപടികൾ ഉൾപ്പെടെ നിർത്തിവയ്പ്പിക്കാനും, സാമ്പത്തിക നിലവാരം ഉയർത്താനുമുള്ള നിർണ്ണായകമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായില്ലെന്നു മാത്രമല്ല, മൂന്നാറിൽ അവസാനഘട്ടത്തിലെത്തിയ നാഷണൽ ഹൈവേ നിർമ്മാണവും, കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിയും, മെഡിക്കൽ കോളേജിന്റ നിർമ്മാണവുമെല്ലാം ഇടുക്കി പാക്കേജായി ചിത്രീകരിച്ച് ജനങ്ങളുടെ വിവേക ബുദ്ധിയെ ചോദ്യം ചെയ്യുകയാണ് തോമസ് ഐസക്ക് ചെയ്തിരിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.