കട്ടപ്പന: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം' എന്ന മുദ്രാവാക്യമുയർത്തി ഇന്ന് കട്ടപ്പനയിൽ ബോധവത്കരണ റാലിയും ക്ലാസും നടത്തും. രാവിലെ ഒൻപതിന് ഗാന്ധിസ്‌ക്വയറിൽ നിന്നാരംഭിക്കുന്ന റാലിയിൽ എസ്.പി. കേഡറ്റുകൾ അണിനിരക്കും. തുടർന്ന് ഓസാനം ഇംഗ്ലീഷ് മിഡീയം സ്‌കൂളിൽ നടക്കുന്ന ക്ലാസ് ജില്ലാ പൊലീസ് മേധാവി പി.കെ. മധു ഉദ്ഘാടനം ചെയ്യും.