ഇടുക്കി :ഐ.ടി.ഡി.പി.യുടെ കീഴിലുള്ള വണ്ണപ്പുറം പഞ്ചായത്തിലെ വെള്ളക്കയത്ത് പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ 20 ന് വൈകിട്ട് നാല് മണിക്കുള്ളിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. ഫോൺ 04862 222399.