ഇടുക്കി: ജില്ലയിൽ പൊലീസ് സ്റ്റേഷനുകളിൽ പുതിയ 17 വാഹനങ്ങൾ എത്തി. എല്ലാ സ്റ്റേഷനുകൾക്കും രണ്ട് വാഹനങ്ങൾ വീതം ലഭ്യമാക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി സ്റ്റേറ്റ് പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 202 സ്റ്റേഷനുകൾക്കാണ് പുതിയ വാഹനങ്ങൾ അനുവദിച്ചത്. 17 സ്റ്റേഷനുകൾക്ക് വാഹനം നൽകി.
സേന ഉപയോഗിക്കുന്ന പത്ത് വർഷത്തിനു മേൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. മഹീന്ദ്രയുടെ ബൊലേറോ ജീപ്പുകളാണ് നിരത്തിലിറക്കിയത്. ടൂ വീൽ ഡ്രൈവ് ജീപ്പുകളാണിവ. ഓരോ വണ്ടിക്കും ആറുലക്ഷത്തി എഴുപതിനായിരം രൂപ ചിലവുണ്ട്. നിലവിൽ ഉള്ള വാഹനങ്ങളെ അപേക്ഷിച്ചു മൈലേജ് കൂടുതൽ ലഭിക്കും.