ഇടുക്കി : സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്നവരിൽ ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് അർഹരായി പട്ടികയിൽ ഉൾപ്പെട്ടിട്ടും തുക ലഭ്യമാകാത്ത ഗുണഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കും. 13 ന് രാവിലെ 10.15 മുതൽ 3.30 വരെ ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ചേരും.. സ്‌കൂൾ അധികൃതരിൽ നിന്നും നിശ്ചിത പ്രൊഫോർമയിൽ ശേഖരിച്ച വിവരങ്ങൾ ബന്ധപ്പെട്ട ഡി.ഇ.ഒ / എ.ഇ.ഒമാർ നേരിട്ടോ പ്രത്യേക ദൂതൻ വഴിയോ അന്നേദിവസം ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.