ഉടുമ്പന്നൂർ: ഉടുമ്പന്നൂർ 232 നമ്പർ എസ്. എൻ. ഡി. പി ശാഖായോഗത്തിലെ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ യോഗം ഞായറാഴ്ച്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് രാധ കല്ലാടക്കരയിലിന്റെ വസതിക്ക് സമീപം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് പി. ടി. ഷിബു അദ്ധ്യക്ഷത വഹിക്കും. ഏകാത്മക പരിപാടിയിൽ പങ്കെടുത്തവർക്കും രവിവാര പാഠശാല യൂണിയൻതല പരീക്ഷയിൽ സമ്മാനം നേടിയവർക്കും സ്വീകരണം നൽകും. ശാഖാ സെക്രട്ടറി, വൈസ് പ്രസിഡന്റ് , വനിതാസംഘം പ്രവർത്തകർ, കുടുംബയൂണി റ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കൺവീനർ പി. കെ. രാജമ്മ അറിയിച്ചു.