ചെറതോണി: ഇടുക്കിയെ ഹൃദയത്തോട് ചേർത്ത് വച്ച ബഡ്ജറ്റാണിതെന്നും ജനങ്ങളുടെ അഭിലാഷങ്ങളാണ് ബഡ്ജറ്റിൽ പ്രതിഫലിക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.. ജില്ലയുടെ കാർഷിക ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതോടൊപ്പം തോട്ടം മേഖലയേയും തൊഴിലാളികളേയും സർക്കാർ പരിഗണിച്ചു. ഇടുക്കി മെഡിക്കൽ കോളേജിന് തുക വകയിരുത്തിയതോടൊപ്പം ആരോഗ്യ രംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മന്നേറ്റത്തിനാണ് ബഡ്ജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്. പച്ചക്കറി സ്വയം പര്യാപ്തതക്കും ജില്ലയുടെ പുനർ നിർമ്മാണത്തിനുമായി സംയോജന വികസന മാതൃകയിൽ ഇടുക്കി പാക്കേജിനായി ആയിരം കോടി കണ്ടെത്തുമെന്നതും മലയോര ജനതയുടെ പ്രതീക്ഷകൾ സർക്കാർ കാത്തുസൂക്ഷിച്ചു എന്നതിന് തെളിവാണെന്നും കെ.കെ ജയചന്ദ്രൻ പറഞ്ഞു.