തൊടുപുഴ: അരിക്കുഴ ഗവ. എൽ.പി സ്‌കൂളിൽ പി.ടി.എ പൊതുയോഗ തീരുമാനപ്രകാരം സി.സി ടിവി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മണക്കാട് പഞ്ചായത്ത് മെമ്പർ ശോഭന രമണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.കെ ലതീഷ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ അനീഷ് പി.എൻ, ടീച്ചർ ഇൻചാർജ് വി.കെ ജിജിമോൾ, അദ്ധ്യാപിക പി.സി കൊച്ചുറാണി, സി സി ജോസഫ്, , എം.പി.ടി.എ പ്രസിഡന്റ് സിന്ധു നവാസ്,
റ്റിജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.