ഇടുക്കി: സംസ്ഥാനത്തിന്റെ വികസനത്തിന് ദീർഘവീക്ഷണവും ജനങ്ങളുടെ ക്ഷേമത്തിന് മുന്തിയപരിഗണനയും യുവജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരവും കണ്ടുള്ള ബജറ്റാണ് എൽഡിഎഫ് സർക്കാർ
അവതരിപ്പിച്ചിരിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ
പറഞ്ഞു. ഇടുക്കി ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി ആയിരം കോടി രൂപയുടെ
പദ്ധതികൾ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. പ്രകൃതി സംരക്ഷണത്തിനുംഅതോടൊപ്പം കൃഷിക്കും തുല്യപ്രാധാന്യം നൽകുന്ന പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. തോട്ടം മേഖലയെ
കൈപിടിച്ചുയർത്താനായി പ്രത്യേക ഡയറക്ട്രേറ്റ് രൂപീകരിക്കുന്നതും തോട്ടം
തൊഴിലാളികളുടെ ഭവന നിർമാണ പദ്ധതികൾ ലൈഫ് പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതുംആയിരക്കണക്കിന് തോട്ടം തൊഴിലാളികൾക്ക് ആശ്വാസം
നൽകുന്നതാണെന്നും കെ കെ ശിവരാമൻ പറഞ്ഞു.