തൊടുപുഴ: ന്യൂമാൻ കോളേജിലെ 1969-72 ബാച്ച് ബി. എസ്സി മാത്സ് വിദ്യാർത്ഥികളുടെ ജൂബിലി സംഗമം നടത്തി. കഴിഞ്ഞ അൻപത് വർഷത്തെ ജീവിത അനുഭവങ്ങൾ സംഗമത്തിൽ പങ്ക് വെച്ചു. ന്യൂമാൻ കോളേജ് മുൻ പ്രിൻസിണ്ടൽ ടി. എസ്. ചാക്കോ, മുൻ അദ്ധ്യാപകരായ എം. എം. ജോർജ്, സിസ്റ്റർ സിബിയ, സിസ്റ്റർ ബഞ്ചമിൻ, സിസ്റ്റർ വിൻസന്റ് മേരി എന്നിവർ പങ്കെടുത്തു. സംഗമത്തിന് ജോസ് കുന്നംകുഴയ്ക്കൽ, ടി. എസ്. ബഷീർ, രാമചന്ദ്രഅയ്യർ, ടി. എം. അബ്ദുൾ കരിം എന്നിവർ നേതൃത്വം നൽകി.