biju
പ്രതി ബിജു

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി കല്യാണത്തണ്ട് പനച്ചിയിൽ ബിജു(46) വാണ് പിടിയിലായത്. കുട്ടികളുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. എട്ടും അഞ്ചും വയസ് പ്രായമുള്ള പെൺകുട്ടികളെ അവരുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച്പീ ഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ബിജു. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.