അരിക്കുഴ: ഉദയ വൈ. എം. എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ചെറുകഥാ സമാഹാരത്തിലേയ്ക്ക് രചനകൾ ക്ഷണിച്ചു. ഇടുക്കി, എറണാകുളം ജില്ലക്കാരുടെ രചനകളാണ് ക്ഷണിക്കുന്നത്. വിദഗ്ധ സാഹിത്യസമിതി തെരഞ്ഞെടുക്കുന്ന ചെറുകഥകൾ സമാഹാരത്തിൽ സൗജന്യമായി ഉൾപ്പെടുത്തും. നവാഗതരായ എഴുത്തുകാരുടെ കൃതികളും പരിഗണിക്കും. പ്രായപരിധിയില്ല. ചെറുകഥകൾ ഓൺലൈനിലുൾപ്പടെ എങ്ങും പ്രസിദ്ധീരിച്ചതാവരുത്. രചനയ്ക്കൊപ്പം വിലാസവും ഫോൺനമ്പരും ലഘുജീവിതക്കുറിപ്പും പാസ്പോർട്ട്സൈസ് ഫോട്ടോയും നൽകണം.രചനകൾ അനിൽ എം. കെ, ഉദയ വൈ. എം. എ ലൈബ്രറി ആന്റ് റീഡിംഗ് റൂം, അരിക്കുഴ പി. ഒ തൊടുപുഴ പിൻ. 685608 എന്ന വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ ഫെബ്രുവരി 20 നകം എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446578250, 94477876201 എന്നീ രമ്പരുകളിൽ ബന്ധപ്പെടണം.