തൊടുപുഴ : ഗാന്ധിജിസ്റ്റഡിസെന്റർ, സി.ഇ.ഡി. ന്നിവയുടെസഹകരണത്തോടെ ഊർജ്ജസംരക്ഷണ ബോധവത്ക്കരണ ക്ലാസ്സ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽനടത്തി. പഞ്ചായത്ത്, കൃഷിഭവൻ, ഹെൽത്ത്‌സെന്റർ, ഗവ. എൽ.പി.സ്‌കൂൾതുടങ്ങിയസ്ഥാപനങ്ങളിലെജീവനക്കാർ പങ്കെടുത്തു.സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണിഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്അഡ്വ. റെനീഷ്മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സി. റിസോഴ്സ് പേഴ്സൺസ്‌ഡോ. ജോസ്‌പോൾ വട്ടക്കണ്ടം, നൗഫൽസെയ്ദ്എന്നിവർ ക്ലാസ്സ്എടുത്തു. വില്ലേജ്ഓഫീസർ സജി.സി.ആന്റണി, എൽ.പി. സ്‌കൂൾഹെഡ്മിസ്ട്രസ്സീനാ തോമസ്, വി.ഇ.ഒ. ജെസ്സിജോസഫ് ഗ്രാമപഞ്ചായത്ത്അംഗങ്ങളായസിനി ജസ്റ്റിൻ, ആലീസ്‌ജോസഫ്, സുജാതസലിംകുമാർ, റോസിലിസണ്ണി, ബാലകൃഷ്ണപിള്ള, ടോമിച്ചൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംകൊടുത്തു. ഗാന്ധിജിസ്റ്റഡിസെന്റർസെക്രട്ടറി മത്തച്ചൻ പുരയ്ക്കൽ സ്വാഗതം പറഞ്ഞു.