15 മുതൽ മണൽ വാരി വിൽക്കാനാരംഭിക്കും

ചെറുതോണി: അണക്കെട്ടുകളിൽ കൂടുതൽ വെള്ളം ശേഖരിക്കുന്നതിനും പെരിയാറ്റിൽ അടിഞ്ഞ്കൂടിയ മണൽ ആവശ്യക്കാരിലെത്തിക്കുന്നതിനുമായി 15 മുതൽ മണൽ വാരി വിൽക്കാനാരംഭിക്കും. സർക്കാർ തലത്തിലുള്ള അനുമതി ലഭിച്ചതോടെയാണ് മണൽ വാരുന്നതിന് . ഇടുക്കി നിർമിതിക്കാണ് ചുമതല.. ആദ്യഘട്ടത്തിൽ പാംബ്ലയ്ക്ക് സമീപം തട്ടേക്കണ്ണിയിലാണ് ആരംഭിക്കുന്നത്. അതിന്സമീപം മൂന്നുകടവുകൾ കൂടി ആരംഭിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടമായി നേര്യമംഗലം മുതൽ കരിമ്പൻവരെയുള്ള ഭാഗങ്ങളിൽ മണൽ വാരുന്നതിന് അനുവാദം നൽകും. പെരിയാറിന്റെ ഇരുകരകളിലുമുള്ള പഞ്ചായത്തുകൾക്ക് ചുമതല നൽകും. ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന വിലയ്ക്കാണ് മണൽ വിൽക്കുന്നത്. ഒരു ലോഡ് തേപ്പുമണൽ ഇടുക്കിലെത്തമ്പോൾ 16000 രൂപയോളമാകുന്നത് പെരിയാറ്റിൽ നിന്ന് വാരാനാരംഭിച്ചാൽ പകുതി വിലയ്ക്ക് ലഭിക്കും.നിർമിതിയുടെ കലവറ വഴി 5000 രൂപയ്ക്ക് ഇപ്പോൾ ചെറുതോണിയിൽ കല്ല് വിൽക്കുന്നുണ്ട്. ചെറിയ കെട്ടിടങ്ങളും വീടുകളും പണിയുന്നവർ നിർമിതിയിൽ നിന്ന് ഇപ്പോൾ കല്ലുവാങ്ങുന്നുണ്ട്. ആവശ്യമെങ്കിൽ കരാറുകാർക്കും നൽകുമെന്ന് നിർമിതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു.

പെരിയാറിന്റെ ഇരുകരളിലുമുള്ള അടിമാലി, കഞ്ഞിക്കുഴി, വെള്ളത്തുവൽ, വാഴത്തോപ്പ് പഞ്ചായത്തുകളിൽ കടവുകളാരംഭിക്കും

ആദ്യഘട്ടത്തിൽ നിർമിതിയുടെ നേതൃത്വത്തിൽ മണൽ വാരാൻ ആരംഭിച്ചശേഷം കൂടുതൽ ആവശ്യമെങ്കിൽ പഞ്ചായത്ത് കടവുകളാരംഭിക്കാനാണ് തീരുമാനം. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ പരമാവധി മണൽ വാരും . ഇതോടെ അണക്കെട്ടുകളിൽ കൂടുതൽ വെള്ളം ശേഖരിക്കാനും മണൽ ക്ഷാമം പരിഹരിക്കാനും കഴിയുമെന്ന് ജില്ലാ ഭരണകൂടം കണക്കുകൂട്ടുന്നു.