ഇടുക്കി: അടുത്ത സാമ്പത്തികവർഷം ഇടുക്കി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ട ഇരുപതോളം പ്രവർത്തികൾക്ക് ബഡ്ജറ്റിൽ ഇടം നേടാനായെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമ്മാണം (വാഴത്തോപ്പ്), മിനി സിവിൽ സ്റ്റേഷൻ കട്ടപ്പന (രണ്ടാംഘട്ടം), മുരിക്കാശ്ശേരി- രാജപുരം- കീരിത്തോട് റോഡ്, മുരിക്കാശേരി-പകുതിപ്പാലം- കീരിത്തോട് റോഡ്, മൂലമറ്റം- കോട്ടമല റോഡ്, മേലേചിന്നാർ-കനകക്കുന്ന്- പെരുംതൊട്ടി- പ്രകാശ് റോഡ്, തോപ്രാംകുടി- മേലേചിന്നാർ റോഡ്, കീരിത്തോട്- ഏഴാംകൂപ്പ്- പെരിയാർവാലി റോഡ്, നരിയമ്പാറ- കൽത്തൊട്ടി- വെള്ളിലാംകണ്ടം- കിഴക്കേമാട്ടുക്കട്ട- ചേമ്പളം റോഡ്, നത്തുകല്ല്- വെള്ളയാംകുടി- സുവർണഗിരി- കക്കാട്ടുകട റോഡ്, കാഞ്ഞാർ- പുള്ളിക്കാനം റോഡ്, പാറത്തോട് ടൗൺ- കാർഷിക വിപണി- പള്ളിക്കാമാലിപ്പടി- ഇരുമലക്കപ്പ്- ചിന്നാർനിരപ്പ്-ചെമ്പകപ്പാറ റോഡ്, കഞ്ഞിക്കുഴി- എടക്കാട്- കത്തിപ്പാറ റോഡ്, പാണ്ടിപ്പാറ-ക്ഷേത്രംപടി- ഇ.എൻ സിറ്റി- വിമലഗിരി- കൊച്ചുകരിമ്പൻ- ജോസ്‌പുരം റോഡ്, കാഞ്ഞാർപാലത്തിന് വശം നടപ്പാത, നിരപ്പേൽക്കട- മരക്കാനം- പൊന്മുടി റോഡ്, താലൂക്ക് ആശുപത്രി കട്ടപ്പന കെട്ടിട നിർമ്മാണം, ചെറുതോണിയിൽ ബസ് സ്റ്റാന്റ് നിർമ്മാണം, കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ കട്ടപ്പന, ഗ്രീൻ ടൂറിസം പ്രോജക്ട് കട്ടപ്പന, കാഞ്ഞാർ- മണപ്പാടി റോഡ്, നെല്ലിപ്പാറ, കൂട്ടക്കല്ല്- നാരകക്കാനം-ഇടുക്കി റോഡ്, മരക്കാനം- മാങ്ങാപ്പാറ റോഡ്, തേക്കുംകാനം- കനകകുന്ന്-തോപ്രാംകുടി റോഡ്, ഈട്ടിത്തോപ്പ്- കുപ്പച്ചാംപടി- ഞാറക്കവല റോഡ് എന്നീ പ്രവൃത്തികളാണ് ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.