നെടുങ്കണ്ടം: പച്ചടി ശ്രീധരന്റെ 32-ാമത് അനുസ്മരണം ഇന്ന് രാവിലെ 9.30ന് എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെയും മലനാട് യൂണിയന്റെയും ആഭിമുഖ്യത്തിൽ നടക്കും. നെടുങ്കണ്ടത്ത് പച്ചടി ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന എന്നിവയോടെ ആരംഭിക്കുന്ന ചടങ്ങിൽ പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, ബോർഡ് മെമ്പർമാരായ ഷാജി പുള്ളോലിൽ, കെ.എൻ. തങ്കപ്പൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിൽ അംഗങ്ങൾ,​ വനിതാസംഘം യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ ശാഖാ, കുടുംബയോഗം നേതാക്കൾ എന്നിവർ അനുസ്മരണസമ്മേളനത്തിൽ പങ്കെടുക്കും.