sandil
മുറിച്ചു കടത്തിയ ചന്ദന മരത്തിന്റെ കുറ്റി

ഒരു മരത്തിന്റെ ഭാഗങ്ങൾ വനപാലകർ കണ്ടെത്തി

മോഷണം നടന്നത് കാട്ടാനകളും കാട്ടുപോത്തും തമ്പടിക്കുന്ന പ്രദേശം


മറയൂർ: മറയൂർ ചന്ദന ഡിവിഷൻ പരിധിയിലെ കാരയൂർ ചന്ദന വനമേഖലയിൽ നിന്നും മൂന്ന് ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ചു നീക്കി. കാരയൂർ റിസർവ്വിലെ വൈരക്കൽ ഭാഗത്ത് നിന്ന മുറിച്ച മൂന്ന് മരങ്ങളിൽ രണ്ടെണ്ണം മോഷ്ടാക്കൾ കടത്തികൊണ്ട് പോകുകയും ചെയ്ത്. കാരയൂർ റിസർവ്വിൽ കാട്ടാനകളും കാട്ടുപോത്തു തമ്പടിക്കുന്ന പ്രദേശമാണ് വൈരക്കൽ പടുമ്പി മേഖല.
ഈ സാദ്ധ്യത മുതലെടുത്താണ് ചന്ദനക്കൊള്ളക്കാർ മരങ്ങൾ മുറിച്ച് നീക്കിയത്. മൂന്ന് ദിവസം മുൻപ് കാരയൂർ റിസർവ്വിലെ കരിമ്പാറ ഭാഗത്ത് നിന്നൂം ചന്ദനമരം കടത്തികൊണ്ട് പോയിരുന്നു. ശിനിയാഴ്ച്ച രാവിലെയാണ് വാച്ചർമാർ ചന്ദന മരങ്ങൾ നഷകടപ്പെട്ട വിവരം അറിയുന്നത്.കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരെത്തി വനമേഖലയിൽ തിരച്ചിൽ നടത്തിയതി മുറിച്ചിട്ട ഒരു ചന്ദന മരം കണ്ടെത്തി പിന്നീട് ഇവ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.സമീപ ദിവസങ്ങളിൽ തുടർച്ചയായി മോഷണം നടന്ന സാഹചര്യം കണക്കിലെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി മറയൂർ ഡി എഫ് ഒ ബി രഞ്ചിത്ത് ആറിയിച്ചു.