മുട്ടം: എഞ്ചിനീയറിങ് കോളേജിൽ ഇരു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ 4 പേർക്ക് പരിക്ക്. ഇരു വിഭാഗത്തിലും പെട്ട 2 പേർക്ക് വീതമാണ് പരിക്കേറ്റത്.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.കോളേജിലെ സീനിയർ വിദ്യാർത്ഥികൾ കൈയടക്കി വെച്ചിരിക്കുന്ന ഭാഗത്തേക്ക് ജൂനിയർ വിദ്യാർത്ഥികൾ കടന്ന് ചെന്നതാണ് സംഘർഷത്തിന് കാരണമെന്ന് പറയപ്പെടുന്നു.പരിക്കേറ്റവർ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.പരിക്കേറ്റവർ പരാതി നൽകാൻ തയാറാകാത്തതിനാൽ സംഭവത്തിൽ കേസെടുത്തില്ലായെന്ന് മുട്ടം പൊലീസ് പറഞ്ഞു.