accident
കട്ടപ്പന വെട്ടിക്കുഴക്കവലയിൽ അപകടത്തിൽപ്പെട്ട ബൈക്കും പെട്ടിആട്ടോറിക്ഷയും

കട്ടപ്പന: കട്ടപ്പന- ഇരട്ടയാർ റോഡിൽ വെട്ടിക്കുഴ കവലയ്ക്ക് സമീപം ബൈക്കും പെട്ടി ആട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കുന്തളംപാറ കക്കാട്ടുപടവിൽ വർഗീസ് ജോസഫ് (69), കോഴിമല കോടാലിപ്പാറ പി.കെ. ദിവാകരൻ (38), ഗോകുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. കട്ടപ്പനയിൽ നിന്നെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് പെട്ടിആട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും ആട്ടോയുടെ മുൻവശവും തകർന്നു. പരിക്കേറ്റവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.