തോപ്രാംകുടി:കേരള ചരിത്ര ഗവേഷണ കൗൺസിലും പാവനാത്മാ കോളജ് ചരിത്ര വിഭാഗവും സംയുക്തമായി സംഘടിപ്പക്കുന്ന ദ്വിദിന ദേശീയ സെമിനാർ 11,12 തിയതികളിൽ പാവനാത്മാ കോളജിൽ നടത്തും. ഇടുക്കിയുടെ സമഗ്രമായ ചരിത്രത്തെ വിശകലനം ചെയ്യുന്ന രീതിയിലാണ് സെമിനാർ സെഷനുകൾ നടത്തുന്നത്. ചരിത്ര കൗൺസിൽ ചെയർപേഴ്‌സൺ, പ്രൊഫ. മൈക്കിൾ തരകൻ, ജവഹർലാൽ സർവ്വകലാശാല പ്രൊഫസർ ഡോ. എസ്. ശിവദാസൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മനോജ് മാതിരപ്പള്ളി, ചരിത്രകാരനും ഗവേഷകനുമായ ടി.രാജേഷ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവർ പാവനാത്മാകോളജ് ചരിത്ര വിഭാഗത്തിൽ പേര് മുൻകുട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9961810427.