ചിറ്റൂർ : ചിറ്റൂർ ജവഹർ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഉടുമ്പന്നൂർ കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം നടത്തുന്നു. ഇന്ന് രാവിലെ 10 മുതൽ വിശ്വകർമ്മ ഹാളിലാണ് പരിപാടി നടക്കുന്നത്. സാജി തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ സി.ഡി.എസ് ചെയർപേഴ്സൺ ആശ സന്തോഷ് ഉദ്ഘാടനം ചെയ്യും.റ്റി.എം സുഗതൻ ക്ളാസ് നയിക്കും.