തൊടുപുഴ: സർക്കാർ ജീവനക്കാരുടെ കുടിശിഖ ക്ഷാമബത്ത അനുവദിക്കാത്തതിലും പുനർവിന്യാസത്തിന്റെ മറവിൽ തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നടപടിയിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ 10ന് പ്രതിഷേധ ദിനമായി ആചരിക്കും. ജില്ലയിൽ തൊടുപുഴ, പൈനാവ്, കട്ടപ്പന, കുമളി, പീരുമേട്, നെടുങ്കണ്ടം, അടിമാലി, ദേവികുളം എന്നിവടങ്ങളിൽ ഉച്ചയ്ക്ക് ഒന്നിന് പ്രതിഷേധ സംഗമങ്ങൾ നടക്കും.