തൊടുപുഴ: ആയുർവേദ ഡോക്ടർമാർക്ക് വേണ്ടി തൈറോയിഡ് രോഗ വിശകലനവുമായി 'അഗ്നിശലഭം ' ശാസ്ത്ര പഠന ക്ലാസ് 16ന് തൊടുപുഴയിൽ നടക്കും. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. ഹോട്ടൽ ഐശ്വര്യ റസിഡൻസിയിൽ രാവിലെ ഒമ്പതിന് നടക്കുന്ന ക്ലാസിന് കൂറ്റനാട് അഷ്ടാംഗ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം. പ്രസാദ് നേതൃത്വം നൽകും. ആയുർവേദ ഫിസിഷ്യൻ മാസിക എഡിറ്റർ ഡോ. വി.ജി. ജയരാജ് ഉദ്ഘാടനം ചെയ്യും. റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സി.ഡി. സഹദേവൻ മുഖ്യാതിഥിയാകും. ജില്ലാ പ്രസിഡന്റ് ഡോ. കെ.എസ്. സിംല അദ്ധ്യക്ഷത വഹിക്കും. ക്ലാസിൽ പങ്കെടുക്കാൻ ബന്ധപ്പെടുക. ഫോൺ: 9496349507, 8113813340.