തൊടുപുഴ ഈസ്റ്റ്: വിജ്ഞാനമാതാ പള്ളിയിൽ 16ന് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടക്കുമെന്ന് വികാരി ഫാ. ജോസ് മക്കോളിൽ, പിതൃവേദി പ്രസിഡന്റ് പ്രൊഫ. ജോസ് എബ്രാഹം എന്നിവർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 4.30 മുതൽ 8.30 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ബ്രദർ അലക്‌സ് മുല്ലാപ്പറമ്പൻ നേതൃത്വം നൽകും.